രത്തന്‍പുരി : പാകിസ്താന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരുകൂട്ടം യുവാക്കള്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. മുസഫര്‍ നഗറില്‍ ചന്ദ്സിന ഗ്രാമത്തില്‍ ട്രാക്റില്‍ പോകുകയായിരുന്ന ഒരു സംഘം ചെറുപ്പക്കാരാണ് ‘പാകിസ്താന് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചത്.
മുദ്രാവാക്യം വിളിച്ചതിന്റെ വീഡിയോ കൂടി പിടിച്ച് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക കൂടി ചെയ്തതോടെ ചന്ദ്സിന ഗ്രാമത്തില്‍ അന്തരീക്ഷം സംഘര്‍ഷമുഖരിതമായി. ഇതേത്തുടര്‍ന്ന്
ഗ്രാമവാസികളായ പേരറിയാവുന്ന ഷദാബ്, ഫിറോസ് എന്നീ രണ്ടുപേര്‍ക്കും പേരറിയാത്ത മറ്റ് 15 ഓളം പേര്‍ക്കെതിരെയും എസ്.ഐ ലളിത്കുമാര്‍ കേസെടുത്തു. മുസാഫര്‍നഗര്‍ ജില്ലയിലെ ചന്ദസിന ഗ്രാമത്തില്‍ നിന്നുള്ളവരാണ് വീഡിയോയിലുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
Post Your Comments