കൊച്ചി: നിശാ പാര്‍ട്ടിയില്‍ നടപടി കടുപ്പിച്ച് എക്‌സൈസ്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കാന്‍ എക്‌സൈസ് സംഘത്തിന് നിര്‍ദേശം ലഭിച്ചു. പാര്‍ട്ടിക്കെത്തിയവരെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് തീരുമാനം. നിശാ പാര്‍ട്ടിയില്‍ മയക്കുമരുന്ന് സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ നമ്പരുകള്‍ തുടങ്ങിയവ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. ഇതിനിടെ പലരും പേരുകള്‍ നല്‍കാതിരിക്കുകയോ, വ്യാജ പേരുകള്‍ നല്‍കുകയോ ചെയ്തിട്ടുണ്ടെന്നത് എക്‌സൈസിനെ കുഴക്കുന്നുണ്ട്.
Read Also: ജോൺ ബ്രിട്ടാസിനെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് മുഖ്യമന്ത്രി ആക്കണമായിരുന്നു; ഇടത് അനുകൂലികൾ
അതേസമയം കൊച്ചിയില്‍ ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. നിശാപാര്‍ട്ടിക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചത് ബംഗളുരു കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് കണ്ടെത്തല്‍. കേസില്‍ പിടിയിലായ നിസ്വാന്‍ പ്രധാന ആസൂത്രകനാണെന്നും കോളജ് വിദ്യാര്‍ത്ഥിനികളെയും ബംഗളുരുവില്‍ നിന്നുള്ള പെണ്‍കുട്ടികളെയും പാര്‍ട്ടിക്കെത്തിച്ചതായും വ്യക്തമായിട്ടുണ്ട്.
Post Your Comments