KeralaLatest NewsNews

കോഴിക്കോട് ആശങ്കയായി കോവിഡ് വ്യാപനം; നാളെ മുതൽ ഞായറാഴ്ചകളിൽ 5 പേരിൽ കൂടുതൽ ഒത്തുകൂടാൻ പാടില്ലെന്ന് ജില്ലാ കളക്ടർ

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ചകളിൽ കർശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം. നാളെ മുതൽ ഞായറാഴ്ചകളിൽ കൂടിച്ചേരലുകൾ അഞ്ച് പേരിൽ കൂടാൻ പാടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കളക്ടർ പുറത്തിറക്കി.

Also Read: പൂരത്തിന് എത്തുന്ന ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കും; പാപ്പാൻമാർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി വനം വകുപ്പ്

പൊതുജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. അവശ്യ സേവനങ്ങളുടെ കടകൾ, സ്ഥാപനങ്ങൾ എന്നിവ വൈകുന്നേരം ഏഴു മണിവരെ മാത്രമേ പ്രവർത്തിക്കാവൂ. ബീച്ച്,പാർക്ക് ഉൾപ്പടെയുള്ള ടൂറിസം പ്രദേശങ്ങൾ പ്രവർത്തിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. പൊതുഗതാഗത, ആരോഗ്യമേഖലകളെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ 2005ലെ ദുരന്തനിവാരണ നിയമത്തിന്റെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ, ഇന്ത്യൻ പീനൽ കോഡിൻറെ 188-ാം വകുപ്പ്, ഉചിതമായ മറ്റ് ചട്ടങ്ങൾ എന്നിവയനുസരിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button