Latest NewsKeralaNews

കന്യാകുളങ്ങര മുസ്‌ലിം ജമാഅത്ത് വളപ്പിൽ മോഷണം; ഖബറിസ്ഥാനിലെ ചന്ദന മരം മുറിച്ചുകടത്തി

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കന്യാകുളങ്ങര മുസ്‌ലിം ജമാഅത്ത് വളപ്പിൽ മോഷണം. ഖബറിസ്ഥാനിൽ നിന്നിരുന്ന ചന്ദന മരം മുറിച്ചുകടത്തിയതായി കണ്ടെത്തി. സംഭവത്തിൽ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Also Read: അറേബ്യൻ ജനത ഇനി രാമായണവും മഹാഭാരതവും പഠിക്കും ; വിദ്യാഭ്യാസമേഖലയിലെ ചരിത്ര തീരുമാനവുമായി രാജകുമാരൻ

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്. മതിൽ ചാടി ഖബറിസ്ഥാനിൽ എത്തിയവരാണ് മരം മുറിച്ചു കടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതാദ്യമായല്ല കന്യാകുളങ്ങര ജമാഅത്തിൽ മോഷണം നടക്കുന്നത്.

മാസങ്ങൾക്ക് മുൻപ് കന്യാകുളങ്ങര മസ്ജിദിൽ നിന്നും പണം മോഷണം പോയിരുന്നു. മസ്ജിദിന് അകത്തുള്ള കാണിക്ക കുറ്റി തകർത്താണ് മോഷ്ടാക്കൾ പണം കവർന്നത്. അന്ന് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ഇനിയെങ്കിലും പോലീസിൻറെ ഭാഗത്ത് നിന്നും ശക്തമായ നടപടി ഉണ്ടാകണമെന്നും ജമാഅത്ത് ഭാരവാഹികൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button