COVID 19KeralaLatest NewsNews

കേരളത്തിൽ ഐസിയുകൾ നിറയുന്നു, കിടക്ക വേണമെങ്കിൽ ശസ്ത്രക്രിയകൾ മാറ്റി വെയ്ക്കേണ്ട അവസ്ഥ; പിടിമുറുക്കി കൊവിഡ്

കൊവിഡ് തീവ്ര രോഗബാധിതരുടെ എണ്ണം കുത്തനെ മേലോട്ട്

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് രൂക്ഷമാവുകയാണ്. കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ വിറച്ച് കേരളവും. രോഗം തീവ്രമാകുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരിൽ ചുരുക്കം 10 പേർക്കെങ്കിലും തീവ്രപരിചരണം ആവശ്യമായി വരുന്നു. ഇതോടെ, തീവ്രപരിചരണത്തിന് കൂടുതൽ സൗകര്യങ്ങള്‍ വേണമെന്നും ആശുപത്രികൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു.

കൊവി‍ഡ് ബാധിച്ച് കിടത്തി ചികില്‍സ വേണ്ട 1400 പേരെയെങ്കിലും പ്രതിദിനം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുണ്ട്. ഇവരിൽ പലർക്കും ന്യുമോണിയ പോലത്തെ അസുഖമുള്ളവരാണ്. ഇത്തരാക്കാർക്ക് കിടത്തി ചികിത്സ നിർബന്ധമാണ്. ഇതിനാവശ്യമായ ബെഡുകൾ വേണം. ദിനംപ്രതി കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇവരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം വേണം.

Also Read:ഭീകരതയെ പിന്തുണച്ചു; സുരക്ഷാ സേനയുടെ ജോലി തടസപ്പെടുത്തി; വനിതാ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികില്‍സകൾക്കായി പ്രത്യേകം മാറ്റിയ 80 ഐസിയു കിടക്കകളും നിറഞ്ഞു. കൊവിഡ് വിഭാഗത്തിലെ 65 വെന്‍റിലേറ്ററിലും അതി ഗുരുതരാവസ്ഥയില്‍ രോഗികളുണ്ട്. ജനറല്‍ ആശുപത്രിയില്‍ ഐസിയു പോലുമില്ല. സ്വകാര്യ ആശുപത്രികളും സമാനനിലയിലേക്ക് വരികയാണ്. എറണാകുളത്തും കോഴിക്കോടും സ്ഥിതി വ്യത്യസ്തമല്ല.

കൂടുതല്‍ കിടക്കകള്‍ കണ്ടെത്തണമെങ്കില്‍ കൊവിഡ് ഇതര ചികില്‍സകള്‍ ഭാഗികമായോ പൂര്‍ണമായോ നിര്‍ത്തിവയ്ക്കേണ്ടതായി വരും. ശസ്ത്രക്രിയകൾ അടക്കം മാറ്റിവയ്ക്കേണ്ടി വരും. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് രോഗ ബാധ തീവ്രമാകുന്നവരുടെ എണ്ണം കൂടുതൽ. ഇവിടങ്ങളീ സ്ഥിതി ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button