മസ്കത്ത്: കൊറോണ വൈറസ് രോഗം ബാധിച്ച് ഒമാനിലെ സലാലയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പാലക്കാട് ചിത്ര നഗർ സ്വദേശി മനോജ് കൃഷ്ണ (48) ആണ് മരിച്ചിരിക്കുന്നത് . കഴിഞ്ഞ 13 വര്‍ഷമായി സലാലയിൽ പ്രവാസ ജീവിതം നയിച്ചിരുന്ന മനോജ് ഒരു സ്വകാര്യ കമ്പനിയിലെ ഫിനാൻസ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം സലാലയിൽ സംസ്കരിക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിക്കുകയുണ്ടായി.
Post Your Comments