Latest NewsUAENewsGulf

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അൽഐൻ: തൃശൂർ കുന്നംകുളം മുതുവമ്മൽ പള്ളിക്കു കിഴക്ക് ഭാഗത്തു താമസിക്കുന്ന പുറക്കാട്ട് അഷ്‌റഫി​െൻറ മകൻ ആഷിക് അഷ്‌റഫ്‌ (33) ഹൃദയാഘാതം മൂലം അൽഐനിൽ മരിച്ചു. അൽഐൻ അൽ ഫൂവ ലുലു ഹൈപ്പർ മാർകറ്റിലെ ഓൺലൈൻ വിഭാഗം ജീവനക്കാരനായിരുന്നു യുവാവ്.

അൽ ഐൻ, അൽ ജീമി ഗവൺമെൻറ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ലുലു മാനേജ്മെൻറ്​ അധികൃതർ അറിയിക്കുകയുണ്ടായി. കുടുംബത്തോടൊപ്പം അൽഐനിലായിരുന്നു താമസം. മാതാവ്: നബീസ. ഭാര്യ: ഷഹാന. മകൻ: ആദം. സഹോദരങ്ങൾ: ഫാറൂഖ് (ദുബൈ), അസീന, ഫസ്ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button