ആഗ്ര: പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ബാലറ്റുപെട്ടികള്‍ മോഷ്ടിച്ചു. ഉത്തർപ്രദേശിലെ റിഹാവാലിയിലാണു സംഭവം. ഗ്രാമ പ്രധാന് സ്ഥാനത്തേക്കു മത്സരിക്കുന്ന രണ്ടു സ്ഥാനാര്‍ഥികളുടെ അനുയായികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ഇതിനിടെ രണ്ടു ബാലറ്റു പെട്ടികള്‍ മോഷ്ടിക്കപ്പെടുകയുമായിരു ന്നെന്ന് എസ്പി അശോക് വെങ്കട് പറഞ്ഞു.
Read Also: കലിയടങ്ങാതെ കോവിഡ്, വരുതിയിലാക്കാനൊരുങ്ങി സർക്കാർ; കൂട്ടപ്പരിശോധനയുമായി കേരളം
എന്നാൽ അനുയായികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റു. ഇവരെ എസ്എന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേര് അറസ്റ്റിലായെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ആഗ്ര എസ്എസ്പി മുനിരാജ് പറഞ്ഞു. പ്രശ്നബാധിത ബൂത്തില്‍ റീപോളിംഗ് ആവശ്യപ്പെട്ടതായി ജില്ലാ മജിസ്ട്രേറ്റ് പ്രഭു നാരായണ്‍ സിംഗ് അറിയിച്ചു.
Post Your Comments