Latest NewsCricketNewsSports

‘തല 200 നോട്ട് ഔട്ട്’; ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി അതുല്യ നേട്ടം സ്വന്തമാക്കി ധോണി

ധോണിക്ക് കീഴിൽ 2010, 2011, 2018 വർഷങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് കിരീടം ചൂടി

മുംബൈ: ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി 200-ാം തവണയും മഞ്ഞ ജഴ്‌സിയണിഞ്ഞ് നായകൻ മഹേന്ദ്ര സിംഗ് ധോണി. കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തിലാണ് ധോണിയെ തേടി അതുല്യ നേട്ടമെത്തിയത്. ചെന്നൈയ്ക്ക് വേണ്ടി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി ധോണി മാറി.

Also Read: കൊവാക്‌സിന്റെ ഉത്പ്പാദനം വർധിപ്പിക്കണം; ഭാരത് ബയോടെക്കിന് 65 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

ഒരു മത്സരത്തിൽ ഒഴികെ ബാക്കി എല്ലാ മത്സരങ്ങളിലും ധോണിയാണ് ചെന്നൈയെ നയിച്ചത്. 2012ൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സുരേഷ് റെയ്‌നയായിരുന്നു ചെന്നൈയുടെ നായകൻ. ചാമ്പ്യൻസ് ലീഗിൽ 24 മത്സരങ്ങളിൽ ധോണി ചെന്നൈയെ നയിച്ചിട്ടുണ്ട്. 2008ൽ ഐപിഎൽ ആരംഭിച്ചത് മുതൽ സൂപ്പർ കിംഗ്‌സിന്റെ നായക സ്ഥാനത്ത് ധോണിയുണ്ട്.

ധോണിക്ക് കീഴിൽ 2010, 2011, 2018 വർഷങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് കിരീടം ചൂടിയിട്ടുണ്ട്. 2010ലും 2014ലും ചെന്നൈയെ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിക്കാനും ധോണിക്കായി. കഴിഞ്ഞ സീസണിൽ ഒഴികെ ഐപിഎല്ലിൽ സൂപ്പർ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിട്ടില്ലെന്നതും ധോണിയുടെ നായക മികവാണ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button