ലക്‌നൗ : രോഗവ്യാപനം കുറയ്ക്കാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത രീതിയുമായി ക്ഷേത്ര ഭാരവാഹികൾ. ഉത്തർപ്രദേശിലെ ഇത്താഹിലുള്ള ക്ഷേത്രത്തിൽ നിന്നും പുറത്തുവരുന്ന ചിത്രങ്ങൾ മികച്ച ബോധവത്കരണമാണ് ജനങ്ങൾക്ക് നൽകുന്നത്. ക്ഷേത്രത്തിലെ ദുർഗാ ദേവീയുടെ പ്രതിഷ്ഠയ്ക്ക് ഫേസ് മാസ്‌ക് ഇട്ടുകൊടുത്തു കൊണ്ടാണ് ഇവർ ജനങ്ങളിൽ അവബോധം സൃഷ്ടിച്ചിരിക്കുന്നത്.
ചൈത്ര നവരാത്രി ആഘോഷങ്ങൾക്കായി ക്ഷേത്രത്തിലെത്തിയ ഭക്തർ ദേവീവിഗ്രഹത്തിലെ മാറ്റം കണ്ട് അമ്പരന്നു. ദുർഗാ ദേവിയുടെ വിഗ്രഹത്തിൽ ഫേസ് മാസ്‌ക് ഇട്ടായിരുന്നു പ്രതിഷ്ഠയെ ഒരുക്കിയിരുന്നത്. ഇതുകണ്ട് അത്ഭുത പെട്ടുപോയ ഭക്തർക്ക് പുരോഹിതൻ പ്രസാദം നൽകിയതും മാസ്‌ക് തന്നെ. പണ്ഡിറ്റ് മരോജ് ശർമ്മ എന്ന ക്ഷേത്ര പുരോഹിതനാണ് കൊറോണ വ്യാപനം കുറയ്ക്കാനും അവബോധം സൃഷ്ടിക്കാനുമുള്ള പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ക്ഷേത്രത്തിൽ വരുന്ന ഭക്തർക്കായി ഹാന്റ് സാനിറ്റൈസർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായും കൊറോണ മാനദണ്ഡങ്ങൾ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ പലയിടത്തും സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന വിശ്വാസികൾ സാമൂഹിക അകലം പാലിച്ച് നിൽക്കാനും ക്ഷേത്ര ഭാരവാഹികൾ ആവശ്യപ്പെടുന്നുണ്ട്.
Post Your Comments