KeralaNattuvarthaLatest NewsNews

നിർത്താൻ ഉദ്ദേശമില്ല, ഇ.ഡിക്കെതിരെ നിയമനടപടികൾ തുടരും; സംസ്ഥാന സർക്കാർ

സ്വർണക്കടത്ത്​ കേസിൽ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിനെതിരായ നിയമനടപടികൾ തുടരാൻ സംസ്ഥാന സർക്കാർ തീരുമാനം. കേസുമായി ബന്ധപ്പെട്ട കൂടുതൽ ​കാര്യങ്ങൾ വിചാരണ കോടതിയിൽ ബോധ്യപ്പെടുത്താനും, അതിന്​ ശേഷം തുടർ നടപടികളിലേക്ക്​ നീങ്ങാനാണ് തീരുമാനമെന്നാണ്​ സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭ്യമായ വിവരം​.

സ്വർണക്കടത്ത്​ കേസിൽ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന​ അന്വേഷണം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു.

കേസന്വേഷണത്തിൽ ക്രൈംബ്രാഞ്ച്​ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ചിന്റെ ​എഫ്​.ഐ.ആറുകൾ ഹൈക്കോടതി റദ്ദാക്കുകയും ചെയ്​തു​.

shortlink

Related Articles

Post Your Comments

Related Articles


Back to top button