സംവിധാനത്തിന് പിന്നാലെ നിർമ്മാണ കമ്പനിയും ആരംഭിച്ച് നടൻ രമേഷ് പിഷാരടി. ‘രമേഷ് പിഷാരടി എന്റർറ്റെയിന്‍മെന്റസ്’ എന്ന പേരിലാണ് പുതിയ നിര്‍മ്മാണ കമ്പനിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വിഷു ദിനത്തിൽ ഫേസ്ബുക്ക് പേജിലൂടെ രമേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും വേദികളിലും നല്ല കലാ സൃഷ്ടികളുടെ നിര്‍മ്മാണമാണ് തന്റെ ലക്ഷ്യമെന്നും താരം കുറിക്കുന്നു.
രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
വിഷു ദിനമായ ഇന്ന് ഒരു സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിര്‍മ്മാണ കമ്പനി ആരംഭിച്ചു. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും വേദികളിലും എല്ലാം പ്രേക്ഷകര്‍ക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിര്‍മ്മാണം ആണ് ലക്ഷ്യം. പിന്നിട്ട വര്‍ഷങ്ങളില്‍ കലയുടെ വിവിധ മാധ്യമങ്ങളില്‍ നിങ്ങള്‍ ഒപ്പം നിന്നതാണ് ധൈര്യം.
Post Your Comments