തൃശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന റാലിയിൽ നടനും സംവിധായകനുമായ രമേശ് പിഷാരടി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. സി.പി.എം നേതാവ് ഗോവിന്ദൻ മാഷിനെയും മാറ്റ് നേതാക്കളെയും ട്രോളിയായിരുന്നു പിഷാരടിയുടെ പ്രസംഗം. നർമരൂപത്തിൽ താരം നടത്തിയ പ്രസംഗത്തിന് സദസിൽ നിന്നും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. സമ്മേളന റാലിയിൽ വന്നില്ലെന്ന് കരുതി കോൺഗ്രസിൽ നിന്നും ആരും പ്രവർത്തകരുടെ രണ്ട് ദിവസത്തെ ശബളം കട്ട് ചെയ്യില്ലെന്ന് പിഷാരടി പറഞ്ഞു.
കോൺഗ്രസിന് അണികളുണ്ട്, അംഗങ്ങളുണ്ട്, പക്ഷെ അടിമകളല്ല എന്ന് രമേശ് പിഷാരടി ചൂണ്ടിക്കാട്ടുന്നു. ലോകത്ത് എന്ത് നല്ല പരുപാടി നടന്നാലും അത് തങ്ങൾ ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് വാദിക്കുന്ന പരുപാടി സഖാക്കൾക്കുണ്ടെന്ന് താരം പറയുന്നു. സി.പി.എമ്മിനെ പരോക്ഷമായി വിമർശിക്കുന്ന രമേശ് പിഷാരിയുടെ വീഡിയോയ്ക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ളവർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘മാർക്സ് തൊട്ട് ഗോവിന്ദൻ മാഷെ വരെ ഇൻഡിഗോ വിമാനത്തിലേറ്റി പറത്തി വിട്ടിട്ടുണ്ട് രമേശ് പിഷാരടി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമ്മേളനത്തിൽ’ എന്നാണ് രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചത്.
അതേസമയം, യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന റാലിയും പൊതുയോഗവും ഉദ്‌ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എത്തിയില്ല. പകരം ഉദ്‌ഘാടനത്തിന് യൂത്ത് കോൺഗ്രസുകാർ നിശ്‌ചയിച്ചിരുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും എത്തിയില്ല. ഒടുവിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അവസാനനിമിഷം പിന്മാറിയിരുന്നു.
Post Your Comments