Article

ഒരു മീ ടു കേസ് പിഷാരടിക്കെതിരെ മണക്കുന്നുണ്ട്, പിഷാരടി ജാഗ്രത പാലിക്കുക: അഞ്ജു പാര്‍വതി എഴുതുന്നു

ഫുത്തിജീവികള്‍ക്ക് എതിരെ പറഞ്ഞത് കൊണ്ട് ഒരു മീ ടു കേസ് പിഷാരടിക്കെതിരെ മണക്കുന്നുണ്ട്, പിഷാരടി ജാഗ്രത പാലിക്കുക, കമ്മികള്‍ക്ക് എതിരെ പറഞ്ഞതുകൊണ്ട് പിഷാരടിയുടെ തമാശകള്‍ക്ക് വിലക്ക് വന്നേക്കാം: അഞ്ജു പാര്‍വതി എഴുതുന്നു

യൂത്ത് കോണ്‍ഗ്രസ് സമ്മേളനവേദിയില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമുയര്‍ത്തി നടനും സംവിധായകനുമായ രമേഷ് പിഷാരടി രംഗത്ത് എത്തിയിരുന്നു. തന്റെ കോണ്‍ഗ്രസ് നിലപാടും, സിപിഎമ്മിനെതിരായ വിമര്‍ശനവും സരസമായി അവതരിപ്പിക്കുവാനും താരത്തിനു കഴിഞ്ഞു. ഇന്‍ഡിഗോ വിമാനയാത്രാ വിവാദവും, കെ-റെയിലും, അപ്പം പരാമര്‍ശവുമെല്ലാം പ്രസംഗത്തില്‍ കടന്നുവന്നു. ഇതോടെ സൈബര്‍ പോരാളികള്‍ പിഷാരടിക്ക് എതിരെ തിരിയുമെന്ന് എഴുത്തുകാരി അഞ്ജു പാര്‍വതി ചൂണ്ടിക്കാട്ടുന്നു.

പിഷാരടി എറിഞ്ഞ ഏറ് കൃത്യമായി കൊള്ളേണ്ടിടങ്ങളിലൊക്കെ നന്നായി കൊണ്ടിട്ടുണ്ട്. വീണിടങ്ങളിലെല്ലാം തന്നെ നീര് കെട്ടി നന്നായി മുഴച്ചു എന്ന് മാത്രമല്ല നീലിക്കുകയും ചെയ്തുവെന്ന് അഞ്ജു തന്റെ ലേഖനത്തില്‍ നര്‍മ്മ രസത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പരസ്യമായി ജൈവ ഫുത്തിജീവികള്‍ക്ക് എതിരെ പറഞ്ഞത് കൊണ്ട് മിക്കവാറും എവിടെയോ ഒരു മീ ടു കേസ് പിഷാരടിക്കെതിരെ മണക്കുന്നുണ്ട്. ഇവറ്റകളുടെ പതിവ് പ്രതികാരം വ്യക്തിഹത്യ അല്ലെങ്കില്‍ ഏതെങ്കിലും പെണ്ണ് കേസില്‍ കുടുക്കുക എന്നത് ആയതിനാല്‍ ഇനി വരുന്ന ദിവസങ്ങളില്‍ പിഷാരടി ലേശം ജാഗ്രത പാലിക്കുക എന്നും തന്റെ ലേഖനത്തില്‍ രമേഷ് പിഷാരടിക്ക് ഒരു മുന്നറിയിപ്പും നല്‍കുന്നുണ്ട്.

Read Also: ഡമ്മി തോക്ക് കാട്ടി ഭീഷണിപ്പെടുത്തി പർദയണിഞ്ഞെത്തിയ മോഷ്ടാക്കൾ 20 പവൻ കവർന്നു: മൂന്നു പേർ അറസ്റ്റിൽ

അഞ്ജു പാര്‍വതി എഴുതുന്നു,

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം..

‘പിഷാരടി എറിഞ്ഞ ഏറ് കൃത്യമായി കൊള്ളേണ്ടിടങ്ങളിലൊക്കെ നന്നായി കൊണ്ടിട്ടുണ്ട്.. ഏറ് വീണിടങ്ങളിലെല്ലാം തന്നെ നീര് കെട്ടി നന്നായി മുഴച്ചു എന്ന് മാത്രമല്ല നീലിക്കുകയും ചെയ്തു. അതുകൊണ്ടാണല്ലോ സൈബര്‍ പോരാളി മുതല്‍ കമ്മിയിടത്തിലെ പ്രമുഖ അക്കച്ചി വരെ നിറുത്താതെ കരയുന്നത്’.

‘മാന്‍ഡ്രേക്ക് എന്ന് പിഷാരടിയെ വിളിച്ചു കരയുന്ന ഒരുപാട് ഇടത് ഹാന്‍ഡിലുകള്‍ കണ്ടപ്പോള്‍ ക്ലിഫ് ഹൌസില്‍ ഇരുന്ന് തുമ്മുന്ന ഒരാളെ ഓര്‍ത്ത് സങ്കടം വന്നു. ഈ ടഖേരളത്തില്‍ ഒരേ ഒരു ജൈവ മാന്‍ഡ്രേക്ക് മാത്രമേ ഉള്ളൂവെന്നു ഈ കേരളത്തിലെ പക്ഷിമൃഗാദികള്‍ക്ക് വരെ അറിയാം. ആദ്യം പറത്തിയ പ്രാവിന്റെ ഗതി അതുങ്ങള്‍ക്ക് വരെ മന:പാഠമാണ്. പിഷാരടി പ്രചാരണത്തിന് ഇറങ്ങിയ കണക്ക് വച്ച് ട്രോള്‍ നരേറ്റീവ് ഇറക്കുന്നവര്‍ അറിയുന്നില്ല, തങ്ങളുടെ ട്രോളുകള്‍ ബൂമറാങ് പോലെ വന്നുപതിക്കുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ പ്രചാരണത്തിന് പോയ 20 മണ്ഡലങ്ങളില്‍ 19 ലും സ്വന്തം പാര്‍ട്ടിയെ അടപടലം തോല്‍പ്പിച്ച മഹാനായ ജൈവ മാന്‍ഡ്രേക്കിന്റെ നെഞ്ചത്തോട്ടു ആണെന്ന്.. തൃക്കാക്കരയില്‍ അട ഇരുന്ന് വിരിയിപ്പിക്കാന്‍ ശ്രമിച്ച ജോ ജോസഫ് എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ മാന്‍ഡ്രേക്ക് എഫക്ട് പൂര്‍ണ്ണമായി’!

കലാകാരനും സാഹിത്യകാരനുമായാല്‍ അവര്‍ ഇടതുപക്ഷ ഓരത്തിനൊപ്പം ചേര്‍ന്നു നടക്കണം എന്നും രായാവിനെ നോക്കി മാത്രം വാലാട്ടണം എന്നുമുള്ള കമ്മി ഊളസ്റ്റിക് പൊതുബോധം വിട്ട് യാത്ര ചെയ്തവര്‍ക്ക് വച്ചിരിക്കുന്ന ദാറ്റ് വെരി സെയിം ചാപ്പയടി പിഷാരടിക്കും പതിച്ചു നല്‍കിയിട്ടുണ്ട്. ഇന്നലെ പൊതുവേദിയില്‍ പരസ്യമായി ജൈവ ഫുത്തിജീവികള്‍ക്ക് എതിരെ പറഞ്ഞത് കൊണ്ട് മിക്കവാറും എവിടെയോ ഒരു മീ ടു കേസ് പിഷാരടിക്കെതിരെ മണക്കുന്നുണ്ട്. ഇവറ്റകളുടെ പതിവ് പ്രതികാരം വ്യക്തിഹത്യ അല്ലെങ്കില്‍ ഏതെങ്കിലും പെണ്ണ് കേസില്‍ കുടുക്കുക എന്നത് ആയതിനാല്‍ ഇനി വരുന്ന ദിവസങ്ങളില്‍ പിഷാരടി ലേശം ജാഗ്രത പാലിക്കുക’.

‘വഴിയില്‍ കുഴിയുണ്ട്, സൂക്ഷിക്കുക എന്ന സിനിമ പോസ്റ്ററിലെ കുഴി കണ്ട് സ്വന്തം തലയിലെ പൂട തപ്പി സിനിമയ്ക്ക് വിലക്ക് ഇട്ട കമ്മികള്‍ മിക്കവാറും പിഷാരടിയുടെ തമാശകള്‍ കണ്ട് ചിരിക്കരുത് എന്ന ചിരി വിലക്ക് ഇട്ടേക്കാം. അതിനപ്പുറം ഇവറ്റകള്‍ എന്ത് ചെയ്യാനാണ്? എന്തായാലും ശ്രീ.സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനും ഉണ്ണിക്കും ജോയി മാത്യുവിനും പേരടിക്കും ശേഷം കേരളത്തിന് പുതിയൊരു സംസ്ഥാന ദ്രോഹിയെ കൂടി മലയാള സിനിമാ ലോകത്തില്‍ നിന്നും ലഭിച്ചിരിക്കുന്നു! മിസ്റ്റര്‍ പിഷാരടി, പരിഹാസങ്ങളും ട്രോളുകളും വ്യക്തിഹത്യകളും കൂടി കൊണ്ടേയിരിക്കുമ്പോള്‍ ഒന്നോര്‍ക്കുക – നിങ്ങള്‍ പോയിക്കൊണ്ടിരിക്കുന്ന ട്രാക്ക് ആണ് ശരി! ഇടത് സാംസ്‌കാരിക മൗനിബാബമാര്‍ ഭരിക്കുന്ന കേരളത്തില്‍ ഉശിരോടെ സ്വന്തം രാഷ്ട്രീയം തുറന്നുപ്പറയുന്ന, മൈക്കിന് മുന്നില്‍ തുണിയുടുക്കാത്ത സത്യങ്ങള്‍ വിളിച്ചുപ്പറയുന്ന പിഷാരടിമാരുടെ എണ്ണം കൂടിക്കൊണ്ടേ ഇരിക്കട്ടെ!’

shortlink

Related Articles

Post Your Comments

Related Articles


Back to top button