Latest NewsCricketNewsSports

ഐപിഎല്ലിൽ ബെൻ സ്റ്റോക്സിന്റെ പകരക്കാരൻ ആര്? സാധ്യതകൾ ഇങ്ങനെ

രാജസ്ഥാൻ റോയസിന്റെ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ താരത്തിന് പകരക്കാരനെ കണ്ടെത്തുന്ന ചർച്ചകൾ സജീവം. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ക്രിസ് ഗെയിലിന്റെ ക്യാച്ച് എടുക്കുന്നതിനിടെയാണ് സ്റ്റോക്സിന് പരിക്കേറ്റത്. കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഉടൻ ചികിത്സ നേടിയ സ്റ്റോക്സ് മത്സരത്തിൽ ഒരു ഓവർ മാത്രമാണ് എറിഞ്ഞത്. മത്സരത്തിൽ രാജസ്ഥാൻ നാല് റൺസിന് തോറ്റിരുന്നു.

അതേസമയം സ്റ്റോക്സിന് പകരം ന്യൂസിലാന്റ് താരം ഡെവോൺ കോൺവേയെ രാജസ്ഥാനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നവംബറിൽ ന്യൂസിലന്റിനായി അരങ്ങേറിയ കോൺവേ തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതേസമയം ന്യൂസിലന്റിന്റെ കോറി ആൻഡേഴ്സൺ, ഗ്ലെൻ ഫിലിപ്സ്, ശ്രീലങ്കൻ താരം തിസാര പെരേര എന്നിവരെയും രാജസ്ഥാൻ പരിഗണിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button