
തൃശൂര്‍: ക്രൂരമായ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് അടുത്ത ചില നാളുകളായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിലൊന്നാണ് ദേശമംഗലത്തെ നടുക്കിയ ഈ കൊലപാതകം. തൃശൂരില്‍ ദേശമംഗലത്ത് മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. ദേശമംഗലം തലശേരി ശൗര്യം പറമ്ബില്‍ മുഹമ്മദ് ആണ് മകന്റെ വെട്ടേറ്റ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. കാഴ്ചയില്ലാത്ത ആളായിരുന്നു മരിച്ച മുഹമ്മദ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. വീട്ടില്‍ 77 വയസുള്ള അച്ഛന്‍ മുഹമ്മദും മകന്‍ ജമാലും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി. ഇത് കയ്യാങ്കളിയിലെത്തുകയായിരുന്നു.
Also Read:എണ്ണവിളക്കിന് ഗിന്നസ് റെക്കോര്‍ഡ്; സാക്ഷ്യം വഹിച്ച് മഹാകുംഭമേള
വഴക്കിനിടെ പ്രകോപിതനായ മകന്‍ ജമാല്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചെറുതുരുത്തി പൊലീസ് മകനെ കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ലയിലെ ഇറുമ്ബകശ്ശേരി സ്വദേശിയായ മുഹമ്മദ് വര്‍ഷങ്ങളായി മകന്‍റെ കൂടെയായിരുന്നു താമസം. സമൂഹത്തിന്റെ സ്ഥിതിഗതികൾ ഇതരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നമ്മൾ ഓരോരുത്തരും ജീവിക്കുന്നത്. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ, അതിനി ആരായാലും ഉന്മൂലനം ചെയ്യാനാണ് ഈ സമൂഹം നമ്മളെ പഠിപ്പിക്കുന്നത്. മുഹമ്മദിന്റെ കൊലപാതകത്തിൽ നടുങ്ങിയിരിക്കുകയാണ് ദേശമംഗലം നിവാസികൾ
Post Your Comments