റിയാദ് : റമദാനില്‍ ഇന്ത്യയില്‍ ഭക്ഷ്യ വിതരണ പദ്ധതിയുമായി സൗദി അറേബ്യ. കിംഗ് സല്‍മാന്‍ റമദാന്‍ സഹായ പദ്ധതിയുടെ ഭാഗമായി സൗദി ഇസ്ലാമിക് കാര്യ മന്ത്രാലയവും കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്ററും സംയുക്തമായാണ് ഇന്ത്യയില്‍ റമദാന്‍ ഇഫ്താര്‍ പദ്ധതി ആരംഭിച്ചത്.
Read Also : മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തി കമ്യൂണിസ്റ്റ് ചൈന; വിദേശ മാധ്യമങ്ങൾക്ക് കടുത്ത നിരീക്ഷണം ഏർപ്പെടുത്തി
റമദാന്‍ മാസത്തില്‍ ഇന്ത്യയിലെ വിവിധ പ്രവിശ്യകളിലെയും സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെയും 80,000 കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ന്യൂഡല്‍ഹിയിലെ സൗദി അറേബ്യന്‍ എംബസിയിലെ മതകാര്യ അറ്റാഷെ ഓഫീസില്‍ പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
Post Your Comments