Latest NewsNewsInternational

മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തി കമ്യൂണിസ്റ്റ് ചൈന; വിദേശ മാധ്യമങ്ങൾക്ക് കടുത്ത നിരീക്ഷണം ഏർപ്പെടുത്തി

ചൈനീസ് വിരുദ്ധ വാർത്തകൾ നിരന്തരമായി പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി

ബീജിംഗ്: മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ കൈകടത്തി ചൈനീസ് ഭരണകൂടം. ഇതിന്റെ ഭാഗമായി വിദേശ മാധ്യമങ്ങൾക്ക് കടുത്ത നിരീക്ഷണം ഏർപ്പെടുത്തി. ചൈനീസ് വിരുദ്ധ വാർത്തകൾ നിരന്തരമായി പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി.

Also Read: ജീവിതത്തിലെ അവസാന ആഗ്രഹം സഫലമായില്ല; അർബുദ ബാധിതയായ യുവതി വിവാഹ ദിവസം മരിച്ചു

ചൈനയിലും ഹോങ്കോംഗിലുമായി പ്രവർത്തിക്കുന്ന ഓഫീസുകളും മാധ്യമ പ്രവർത്തകരും കടുത്ത നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. ചൈനീസ് രാഷ്ട്രീയ നേതാക്കളിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും തുടർച്ചയായി അവഹേളനവും ഭീഷണിയും നേരിടുന്നുണ്ടെന്ന് മാധ്യമ പ്രവർത്തകർ ആരോപിച്ചു. കോവിഡിന് കാരണക്കാരായി അന്താരാഷ്ട്ര സമൂഹം ചൈനയെ പ്രതിസ്ഥാനത്ത് നിർത്തുന്ന സാഹചര്യത്തിലാണ് വിദേശ മാധ്യമങ്ങളെ ചൈനീസ് ഭരണകൂടം വേട്ടയാടുന്നത് എന്നതും ശ്രദ്ധേയമാണ്.

വിദേശ മാധ്യമങ്ങളുടെ പ്രവർത്തനത്തെ ദേശീയ സുരക്ഷാ നിയമത്തിന് കീഴിലാണ് നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളും ഇ-മെയിലുകളും മറ്റ് സന്ദേശങ്ങളുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് വിവരം. കോവിഡും ഇന്ത്യയുമായുണ്ടായ അതിർത്തി സംഘർഷങ്ങളും ഹോങ്കോംഗിലെ നടപടിയും പാകിസ്താന് നൽകി വരുന്ന പിന്തുണയുമെല്ലാം ചൈനയുടെ പ്രതിച്ഛായയ്ക്ക് ആഗോളതലത്തിൽ മങ്ങലേൽപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button