കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്ന് വയസുകാരി വൈഗയുടെ പിതാവ് സനു മോഹനനെ കണ്ടെത്താനാകാതെ പോലീസ്. കുട്ടിയുടെ മൃതദേഹം കണ്ടെത്തി ആഴ്ചകള്‍ പിന്നിട്ടിട്ടും പിതാവിനെ കണ്ടെത്താത്ത സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയേക്കുമെന്നും സൂചനകളുണ്ട്. ഇതു സംബന്ധിച്ചു വരും ദിവസങ്ങളില്‍ തീരുമാനമാകുമെന്നാണു സൂചന.
Read Also : ‘പൊറുക്കില്ല, ഒരു കാലത്തും’; അഭിമന്യുവില്ലാത്ത പരീക്ഷാമുറിയിലെ ഒഴിഞ്ഞ ബെഞ്ചിന്റെ ചിത്രവുമായി സോഷ്യല്‍ മീഡിയ
അതിനിടെ, സനു താമസിച്ചിരുന്ന കങ്ങരപ്പടിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ചില താമസക്കാരെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതായാണു സൂചന. പണമിടപാടുകള്‍ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. താമസക്കാരില്‍ ചിലര്‍ ആദ്യം നല്‍കിയ മൊഴികളിലെ വൈരുദ്ധ്യവും രണ്ടാമതും വിളിച്ചുവരുത്താന്‍ കാരണമായതായും പറയപ്പെടുന്നു.
എന്നാല്‍, സംഭവത്തില്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നുമാണു പോലീസ് ഭാഷ്യം. ഇതര സംസ്ഥാനങ്ങളിലടക്കം നടത്തുന്ന പരിശോധനകള്‍ തുടരുകയാണെന്നും ഇയാളെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പോലീസ് പറയുന്നു.
അതിനിടെ, തമിഴ്‌നാട്ടില്‍ തമ്പടിക്കുന്ന അന്വേഷണ സംഘം നാട്ടിലേക്കു മടങ്ങിയേക്കുമെന്നും സൂചനയുണ്ട്. ഇയാളുടെ കാര്‍ തമിഴ്‌നാട്ടില്‍ എത്തിയതായ വിവരങ്ങള്‍ ലഭിച്ചതോടെയാണു പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തി അന്വേഷണം ആരംഭിച്ചത്.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൂടുതല്‍ വിവരങ്ങളൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണു സംഘം മടങ്ങാനൊരുങ്ങുന്നതെന്നാണു സൂചന.
Post Your Comments