വയനാട് : വയനാട് ജില്ലയില്‍ ഇന്ന്166 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിക്കുകയുണ്ടായി. 30 പേര് രോഗമുക്തി നേടിയിരിക്കുന്നു. 161 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30495 ആയി. 28350 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 1837 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1669 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
Post Your Comments