Latest NewsKeralaNews

‘വിസിയെ സസ്പെന്‍ഡ് ചെയ്തത് സര്‍ക്കാരുമായി ആലോചിക്കാതെ’, ഗവര്‍ണറുടേത് ശരിയായ നടപടിയല്ല: മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജില്‍ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ വി സിയെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതികരിച്ച് മന്ത്രി ജെ ചിഞ്ചുറാണി. വി സിയെ സസ്പെന്‍ഡ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു. ഗവര്‍ണറുടെ നടപടി സര്‍ക്കാരുമായി ആലോചിക്കാതെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Read Also: SFI സദാചാര പോലീസ് ആകുന്നു, മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു: വിമർശനവുമായി സുരേന്ദ്രൻ

‘കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു വരികയാണ്. വകുപ്പ് തല അന്വേഷണം തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ നടപടി. ഡീനെ മാറ്റാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്’, മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. എന്നാല്‍ മരിച്ചതിനുശേഷം സിദ്ധാര്‍ത്ഥിനെതിരെ പരാതി നല്‍കിയത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വി സിക്കെതിരായ ഗവര്‍ണറുടെ നടപടി സര്‍ക്കാരുമായുള്ള പോരിന്റെ ഭാഗമായി കരുതുന്നില്ലെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ സര്‍വകലാശാലയുമായി നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button