KeralaLatest NewsNewsIndia

സീറോ ബാലൻസ് അക്കൗണ്ടുകൾ ഇനി ഇല്ല ; പുതിയ വിജ്ഞാപനം പുറത്ത്

കൊച്ചി: പോസ്റ്റ് ഓഫീസിൽ സീറോ ബാലൻസ് അക്കൗണ്ട് തുറക്കുന്നതിന് പരിമിതികൾ ഏർപ്പെടുത്തി സർക്കാർ. ഇനി എല്ലാവർക്കും സീറോ ബാലൻസ് അല്ലെങ്കിൽ ബേസിക് സേവിങ്സ് അക്കൗണ്ട് തുറക്കാനാകില്ലെന്ന് 2021 ഏപ്രിൽ 9ന് ധനമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞു.

ഏതെങ്കിലും സർക്കാർ ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുതിർന്ന അംഗങ്ങൾക്കോ, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള പ്രായപൂർത്തിയാകാത്തവരുടെ രക്ഷിതാക്കൾക്കോ മാത്രമേ ഇനി സീറോ ബാലൻസ് അക്കൗണ്ട് തുറക്കാനാകുകയുള്ളൂ. ഈ വ്യക്തികൾ തുറക്കുന്ന പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളെല്ലാം തന്നെ സീറോ ബാലൻസ് അക്കൗണ്ട് ആയിരിക്കും.

ആർക്കും ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ തുറക്കാനാകില്ല. പെൻഷൻ, സ്കോളർഷിപ്പ്, എൽപിജി സബ്സിഡി തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആ അക്കൗണ്ട് ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button