യൂറോപ്പ ലീഗിൽ സെമി ബർത്തുറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഗ്രാനേഡയെ നേരിടും. ആദ്യ പാദത്തിൽ സ്പെയിനിൽ വെച്ച് 2-0ന് വിജയിച്ച ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങുന്നത്. ഈ സീസണിലെ യുണൈറ്റഡിന്റെ ഏക കിരീട പ്രതീക്ഷയാണ് യൂറോപ്പ ലീഗ്. അതേസമയം ഓൾഡ് ട്രാഫോർഡിൽ ഈ സീസണിൽ യൂറോപ്പ ലീഗിൽ ഒരു മത്സരം പോലും വിജയിക്കാൻ യുണൈറ്റഡിനായില്ല. ആ പേരു ദോഷം മാറ്റുക എന്ന ലക്ഷ്യത്തോടെയാവും ഇന്നിറങ്ങുക.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്കായ ഫിൽ ജോൺസ് പരിക്ക് മാറി ടീമിൽ തിരിച്ചെത്തി. താരം പരിശീലനം ആരംഭിച്ചതായി ക്ലബ് അറിയിച്ചു. കാൽ മുട്ടിനേറ്റ പരിക്ക് മൂലം ഫിൽ ജോൺസ് ടീമിന് പുറത്തായിരുന്നു. അതേസമയം, സ്പാനിഷ് സൂപ്പർതാരം ജുവാൻ മാറ്റ പരിക്ക് മാറി ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഗ്രീൻവുഡ്, കവാനി എന്നിവർക്കാവും അറ്റാക്കിങിന്റെ ചുമതല
Post Your Comments