കണ്ണൂര്‍ : കോവിഡ് പടരാന്‍ തിരഞ്ഞെടുപ്പ് കാരണമായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിന്‍ കുറവായതിനാല്‍ സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോടാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
സമ്പൂര്‍ണ ലോക്ക് ഡൗൺ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗതീവ്രതയുള്ള സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടിവരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആളുകളുടെ ജീവന്‍ മാത്രമല്ല, ജീവിത ഉപാധികൂടി സംരക്ഷിക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also : രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വിലയിൽ കുറവ്; പുതിയ നിരക്ക് ഇങ്ങനെ
മെഗാ വാക്‌സിനേഷന്‍ ക്യാമ്പിലൂടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ദൗത്യം കേരളം നിര്‍വഹിക്കുമ്പോള്‍ വാക്‌സിന്‍ ക്ഷാമം നന്നായി അനുഭവപ്പെടുന്നുണ്ട്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിഷേധാത്മക നിലപാട് ഇതുവരെ കേന്ദ്രം സ്വീകരിച്ചിട്ടില്ല. 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്റെ പകുതി പോലും ലഭ്യമായിട്ടില്ല. കൂടുതല്‍ വാക്‌സിന്‍ ഡോസ് നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
Post Your Comments