Latest NewsKeralaNews

വാളയാര്‍ അതിര്‍ത്തിയില്‍ കർശന നിയന്ത്രണം; ഇ -പാസ് പരിശോധച്ച് സർക്കാർ

വാളയാര്‍ അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ -പാസ് എടുത്തിരിക്കണമെന്ന് കഴിഞ്ഞ മാസമാണ് കോയമ്പത്തൂര്‍ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത് .

വാളയാര്‍: കോവിഡ് കേസുകള്‍ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്നാട് വീണ്ടും പരിശോധന കര്‍ശനമാക്കി . വാഹനങ്ങളില്‍ എത്തുന്നവരുടെ ഇ -പാസ് പരിശോധനയാണ് നടത്തുന്നത്. ഒരാഴ്ചയായി മുടങ്ങിക്കിടന്ന പരിശോധനയാണ് പുനരാരംഭിച്ചത് . വാളയാര്‍ അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ -പാസ് എടുത്തിരിക്കണമെന്ന് കഴിഞ്ഞ മാസമാണ് കോയമ്പത്തൂര്‍ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത് .

Read Also: തന്തൂരി റൊട്ടിയുടെ മാവിൽ തുപ്പിയ ശേഷം പാചകം; ഹോട്ടൽ ഉടമയ്ക്കും ജീവനക്കാരനുമെതിരെ കേസ് എടുത്തു

എന്നാൽ 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണമെന്നും ഉത്തരവിലുണ്ടായിരുന്നു. അതെസമയം ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുണ്ടുണ്ടാക്കുന്ന ഉത്തരവ് പുനപരിശോധിക്കണമെന്ന് പാലക്കാട് കളക്ടര്‍ കോയമ്ബത്തൂര്‍ കളക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button