Latest NewsKeralaNews

ഭീതിയിലാഴ്ത്തി കോവിഡ്; അടിയന്തിര യോഗം ‍വിളിച്ച്‌ മുഖ്യമന്ത്രി

രോഗികളുടെ എണ്ണം വ്യാപിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്ത് ഏത് രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് ഇന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമെടുത്തേക്കും.

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി ഉന്നത തലയോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍, ഡിഎംഒമാര്‍ എന്നിവരോടും യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളെയും നിയന്ത്രണങ്ങളെയും സംബന്ധിച്ച്‌ യോഗം ചര്‍ച്ച ചെയ്യും.

Read Also: ‘ദേശവിരുദ്ധ ശക്തികളിൽ നിന്ന് ഫണ്ട് കൈപ്പറ്റി ബിജെപിക്ക് നേരെ SDPI ആക്രമണം’ തെരഞ്ഞെടുപ്പ് നിരീക്ഷകന് പരാതി

എന്നാൽ സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍ മാസ് കോവിഡ് പരിശോധന നടത്തും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കാകും ഇത്തരത്തില്‍ കൂട്ട കോവിഡ് പരിശോധന നടത്തുക.
രോഗികളുടെ എണ്ണം വ്യാപിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്ത് ഏത് രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് ഇന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമെടുത്തേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button