ബെറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ഡോർട്ട്മുണ്ടിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 2-1 നാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ആറ് വർഷത്തിന് ശേഷമാണ് സിറ്റി ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനലിൽ പ്രവേശിക്കുന്നത്. ഇത്തിഹാദിൽ നടന്ന ആദ്യ പാദത്തിൽ 2-1 ന് ജയിച്ച സിറ്റി ഇരുപാദങ്ങങ്ങളിലുമായി 4-2 ന് സെമി ബർത്തുറപ്പിക്കുകയായിരുന്നു.
ജൂഡ് ബെലിങ്ങാം പതിനഞ്ചാം മിനുട്ടിൽ തന്നെ ഗോൾ നേടിക്കൊണ്ട് സിറ്റിയെ പ്രതിരോധത്തിൽ ആഴ്ത്തി. ഡോർട്ട്മുണ്ടിന്റെ തട്ടകത്തിൽ സമനില മാത്രം മതിയായിരിക്കുന്ന സിറ്റിയ്ക്ക് ബെലിങ്ങാമിന്റെ ഗോൾ വലിയ തിരിച്ചടിയായി. മികച്ച പന്തടക്കത്തോടെ കളിച്ച സിറ്റി കളിയുടെ ആധിപത്യം തങ്ങളുടെ വരുതിയിലാക്കി. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും 55-ാം മിനുട്ടിൽ റിയാദ് മാഹ്റസ് നേടിയ പെനാൽറ്റി ഗോളിലൂടെ സിറ്റി സമനില നേടി. 75-ാം മിനുട്ടിൽ ഫിൽ ഫോഡനിലുടെ രണ്ടാം ഗോൾ നേടിയ സിറ്റി സെമിയിലേക്ക് കടന്നു. ഫ്രഞ്ച് ക്ലബായ പിഎസ്ജിയാണ് സിറ്റിയുടെ സെമിയിലെ എതിരാളികൾ.
Post Your Comments