ന്യൂയോര്‍ക്ക്: അമേരിക്കയും അഫ്ഗാനും തമ്മിൽ കാലങ്ങളായി യുദ്ധത്തിൽ ഏർപ്പെട്ടുകൊണ്ടേയിരിക്കുന്ന രണ്ടു രാജ്യങ്ങളാണ് ഒടുവിലിതാ ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധം അവസാനിപ്പിച്ച് അമേരിക്ക ലോകത്തിനു മാതൃകയാവുകയാണ്. അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായി പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ഈ വര്‍ഷം സെപ്‌തംബര്‍ 11 ആകുമ്പോഴേക്കും സൈനിക പിന്മാറ്റം പൂര്‍ണമായും പ്രാബല്യത്തില്‍ വരും. ബുധനാഴ്ച വൈറ്റ് ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് ബൈഡന്‍ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ഇതോടെ അഫ്ഗാന്റെ ഭീതിയകലുകയാണ്.
ഭീകരപ്രവർത്തനങ്ങളെ എപ്പോഴും അമേരിക്ക എതിർത്തു നിൽക്കും. ഈ തീരുമാനത്തിൽ ആ നയം മാറ്റമുണ്ടാകില്ല.
അമേരിക്കയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തും. ഭീകരര്‍ ശക്തിപ്രാപിക്കുന്നതു തടയും. സ്വന്തം പ്രവര്‍ത്തികള്‍ക്ക് താലിബാനെക്കൊണ്ട് കണക്കുപറയിക്കും. യുഎസിനെ ഭീഷണിപ്പെടുത്താന്‍ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ല. എന്നിങ്ങനെയെല്ലാം
അഫ്ഗാന്‍ സര്‍ക്കാര്‍ ബൈഡനും അമേരിയ്ക്കക്കും ഉറപ്പു കൊടുത്തിട്ടുണ്ട്.
ഈ ഉറപ്പിന്മേലാണ് അമേരിക്കയുടെ പിന്മാറ്റം. ഇത് ചരിത്രത്തിലെത്തന്നെ അമേരിക്കയുടെ മികച്ച തീരുമാനങ്ങളിൽ ഒന്നായി കരുതുന്നു.
യുഎസ് സൈന്യത്തിനൊപ്പം നാറ്റോ സഖ്യകക്ഷികളും മറ്റ് പങ്കാളികളും അന്നേ ദിവസത്തോടുകൂടി പൂര്‍ണമായും പിന്മാറുമെന്നാണ് ബൈഡന്‍ വ്യക്തമാക്കിയത്. 2001 സെപ്‌തംബര്‍ 11നാണ് യുഎസിന്റെ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് യാത്രാ വിമാനം ഇടിച്ചിറക്കി ഭീകരര്‍ ആക്രമണം നടത്തിയത്. ഇതിനു തിരിച്ചടി നല്‍കാനാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ഭീകരസംഘടനയായ അല്‍ ഖ്വയിദയ്‌ക്ക് നേരെ യുദ്ധം ആരംഭിച്ചത്. ഇപ്പോൾ യുദ്ധം അവസാനിപ്പിക്കുന്നത് ബൈഡന്റെ ഭരണകാലത്തെ ഒരു നേട്ടമായിത്തന്നെ അമേരിക്കൻ ജനത കരുതുന്നു
Post Your Comments