ആലപ്പുഴ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട പതിനഞ്ചുകാരനായ അഭിമന്യു രാഷ്ട്രീയക്കാരൻ അല്ലെന്ന് പിതാവ്. മകൻ ഒരു പ്രശ്നത്തിനും പോകുന്ന ആളല്ലെന്ന് കൊല്ലപ്പെട്ട അഭിമന്യുവിൻ്റെ അച്ഛൻ അമ്പിളി കുമാർ പറയുന്നു. അഭിമന്യുവിൻ്റെ സഹോദരൻ ഡി വൈ എഫ് ഐക്കാരനാണെന്നും അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്നും വ്യക്തമാക്കുകയാണ് ഇദ്ദേഹം. ഇതോടെ, അഭിമന്യുവിൻ്റേത് രാഷ്ട്രീയക്കൊലപാതകമണെന്ന സി പി എമ്മിൻ്റേയും എസ് എഫ് ഐയുടെയും വാദമാണ് പൊളിയുന്നത്.
‘മകൻ രാഷ്ട്രീയാക്കാരനല്ല. അവൻ്റെ സഹോദരൻ ഡി വൈ എഫ് ഐ അംഗമാണ്. അഭിമന്യു ആരുമായും ഒരു പ്രശ്നത്തിനും പോകുന്ന ആളല്ല. എന്താണ് സംഭവിച്ചതെന്ന് അറിയില്ല.’- അഭിമന്യുവിൻ്റെ അച്ഛൻ പറയുന്നു.
ആലപ്പുഴയില്‍ പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയമാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പടയണിവട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നും രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നുമായിരുന്നു സി പി എം ആരോപിച്ചത്.
വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനുമായ അഭിമന്യു ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവമെന്നാണ് സൂചന.
Post Your Comments