ലക്നൗ: സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അഖിലേഷ് യാദവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹം നിരീക്ഷണത്തിൽ പ്രവേശിച്ചു.
കോവിഡ് പരിശോധനാ ഫലം പോസിറ്റീവായി. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വീട്ടിൽ നിരീക്ഷത്തിൽ പ്രവേശിക്കുകയും ഡോക്ടർമാരുടെ നിർദ്ദേശാനുസരണം ചികിത്സ ആരംഭിക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പ്രവേശിക്കുകയും കോവിഡ് പരിശോധന നടത്തുകയും വേണം – അഖിലേഷ് യാദവ് ട്വിറ്ററിൽ കുറിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് 1,84,372 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,38,73,825 ആയി ഉയർന്നു.
Read Also: ദേശീയ പെൻഷൻ പദ്ധതിയിൽ നിന്നും ചികിത്സ്‌ക്കായി പണം പിൻവലിക്കാം; വിശദാംശങ്ങൾ അറിയാം
Post Your Comments