Latest NewsNewsInternational

800 ഓളം കുട്ടികളുള്ള നഴ്‌സറി സ്‌കൂളിന് തീപിടിച്ചു; 20 കുട്ടികള്‍ വെന്തുമരിച്ചു

വൈക്കോല്‍ കൊണ്ട് മേഞ്ഞതായിരുന്നു സ്‌കൂള്‍.

നിയാമി: 800 ഓളം കുട്ടികളുള്ള നഴ്‌സറി സ്‌കൂളിന് തീപിടിച്ചു.പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറിലാണ് സംഭവം. 20 കുട്ടികള്‍ വെന്തുമരിച്ചു.

വൈക്കോല്‍ കൊണ്ട് മേഞ്ഞതായിരുന്നു സ്‌കൂള്‍. സ്‌കൂള്‍ ഗെയ്റ്റിന് സമീപത്തുവച്ചാണ് തീപിടിത്തമുണ്ടായത്. 21 ക്ലാസ് മുറികളിലാണ് തീപിടിത്തമുണ്ടായത്.

പുറത്തേക്ക് കടക്കാന്‍ എമര്‍ജന്‍സി വാതില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ ക്ലാസിനകത്ത് കുടുങ്ങിയതിനെ തുടര്‍ന്ന് വെന്തുമരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button