KeralaLatest NewsNews

സര്‍ക്കാര്‍ നിയമിച്ച ലോകായുക്തക്കെതിരേ സര്‍ക്കാര്‍ തന്നെ ഹർജിയുമായി നീങ്ങുന്നു ; രമേശ് ചെന്നിത്തല

തിരുവനന്തപുരം : കെടി ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരേ സര്‍ക്കാര്‍ കോടതിയെ സമീപിച്ചേക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിയമിച്ച ലോകായുക്തക്കെതിരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ റിട്ട് ഹർജിയുമായി നീങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയും താനും സ്പീക്കറും ചേര്‍ന്ന സമിതിയാണ് ലോകായുക്തയെ തിരഞ്ഞെടുത്തത്. തന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലല്ല ലോകായുക്ത തീരുമാനമെടുത്തത്. ലോകായുക്ത വിധി വന്ന ആ നിമിഷം ജലീല്‍ രാജിവെച്ചിരുന്നെങ്കില്‍ ധാര്‍മികതയുണ്ടെന്ന് പറയാമായിരുന്നു എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Read Also  :  കൗമാരക്കാരിയെ നിരവധി പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയത് മാസങ്ങളോളം

ലോകായുക്തക്കെതിരേ സര്‍ക്കാര്‍ റിട്ട് ഹർജി സമര്‍പ്പിക്കുകയാണെങ്കില്‍ എന്തിന് വേണ്ടിയായിരുന്നു ജലീലിന്റെ രാജി നാടകമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. ആരുടെ നിര്‍ദേശപ്രകാരമാണ് രാജിനാടകം നടത്തിയതെന്നും ജലീലിന്റെ രാജി മുഖം രക്ഷിക്കാന്‍ വേണ്ടിയുള്ള നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button