COVID 19Latest NewsKeralaNews

കോവിഡിലും ആക്റ്റീവ് ആണ് ചാണ്ടി സാർ ; മമ്മൂട്ടിയും മോഹൻലാലും വരെയുണ്ട് സുഖവിവരം അന്വേഷിക്കാൻ

തിരുവനന്തപുരം: എപ്പോഴും വിശ്രമമില്ലാതെ ആള്‍ക്കൂട്ടത്തില്‍ ഓടി നടക്കുന്ന ഉമ്മന്‍ ചാണ്ടി സാറിനെയാണ് നമ്മൾ മലയാളികൾ എപ്പോഴും കണ്ടിട്ടുള്ളത്.കോവിഡ് കാലത്ത് ഒരിക്കല്‍ ഉമ്മന്‍ ചാണ്ടി ക്വാറന്റീനില്‍ പോയിരുന്നെങ്കിലും അതുപക്ഷേ വീട്ടില്‍ തന്നെയായിരുന്നു. രോഗം എത്തിയതുമില്ലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിലെ ഇടപെടല്‍ എല്ലാം മാറ്റി മറിച്ചു. മുന്‍ മുഖ്യമന്ത്രിയേയും കോവിഡ് ബാധിച്ചു. ജനങ്ങള്‍ക്കിടയില്‍ നിന്ന നേതാവ് ഇന്ന് ആശുപത്രിയിലെ മുറിയില്‍ തനിച്ചാണ്. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും അനുസരിച്ചുള്ള ചികില്‍സ.

Also Read:ക്വാർട്ടറിൽ കണക്ക് തീർത്ത് പിഎസ്ജി; ബയേൺ സെമി കാണാതെ പുറത്ത്

‘എനിക്ക് വിശ്രമിക്കാന്‍ പ്രത്യേക സമയം ആവശ്യമില്ല. അങ്ങനെ ശീലിച്ചിട്ടുമില്ല. കോവിഡ് പോസിറ്റീവായ സ്ഥിതിക്ക് അതിന്റെ നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാകൂ. അതിനാല്‍ ആശുപത്രിയില്‍ കഴിയുന്നു’. ആശുപത്രിയില്‍ നിന്നുള്ള ഈ പ്രതികരണത്തിലും ആള്‍ക്കൂട്ടങ്ങള്‍ മാറി നില്‍ക്കുന്നതിന്റെ പരിഭവമാണ് നിഴലിക്കുന്നത്. അങ്ങനെയാണ് ഉമ്മന്‍ ചാണ്ടി. ജനങ്ങളാണ് തന്റെ ശക്തിയെന്ന് വിശ്വസിക്കുന്ന നേതാവ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ മാസം എട്ടിനാണ് ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഒരാഴ്ചയായി ടിവിയിലൂടെ ലോകത്തെ അറിയുന്ന ജന നേതാവ്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നില പൂര്‍ണതൃപ്തികരമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. പനി ഇപ്പോഴില്ല. മറ്റ് ലക്ഷണങ്ങളും ഇല്ല. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമില്ല. കോവിഡ് സംബന്ധിച്ച ഒരു അസ്വസ്ഥതകളും ഉമ്മന്‍ ചാണ്ടിക്ക് ഇല്ല. ഒരു വിശ്രമം ആകട്ടെ എന്നു കരുതിയാണ് ആശുപത്രിയില്‍ തുടരുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചാണ്ടി ഉമ്മനാണ് ഉമ്മന്‍ ചാണ്ടിക്കൊപ്പം ആശുപത്രിയില്‍ കൂട്ടിരിക്കുന്നത്. മറ്റാരും കൂടെയില്ല. കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് കൂട്ടിരിപ്പുകാരനെ അനുവദിക്കാന്‍ സംസ്ഥാനത്ത് അനുമതിയുണ്ട്. കൂട്ടിരിപ്പുകാരനും പുറത്തു പോകാതെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നു.

ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്തിന് അഭിമുഖമായ മുറിയാണ് ഉമ്മന്‍ ചാണ്ടിക്കായി ഒരുക്കിയത്. പാര്‍ക്കിങ് സ്ഥലത്ത് വന്ന് അടുപ്പക്കാര്‍ അദ്ദേഹത്തെ കൈവീശി കാണിക്കുന്നു. അദ്ദേഹവും പ്രത്യഭിവാദനം ചെയ്യുന്നു. കോവിഡ് വന്നകാലം മുതല്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നതിനുള്ള ഗുളികകളും ഹോമിയോ മരുന്നും ഉമ്മന്‍ ചാണ്ടി കഴിക്കുന്നുണ്ട്. ഇത് കൃത്യമായി നല്‍കി. പ്രചാരണം മൂര്‍ധന്യാവസ്ഥയില്‍ എത്തിയപ്പോള്‍ ഈ ചിട്ടയില്‍ ചെറിയ വീഴ്ച പറ്റി. മരുന്നുകള്‍ കഴിക്കുന്നതില്‍ ശ്രദ്ധ വന്നില്ല. ഇത് കോവിഡ് വരാന്‍ കാരണമായതെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെ വിലയിരുത്തല്‍.

പ്രകൃതി നല്‍കിയ വിശ്രമം എന്നാണ് ഈ ക്വാറന്റൈന്‍ കാലത്തെ കാണുന്നതെന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിശ്രമിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. അപ്പോള്‍ ഇതൊരു വിശ്രമ കാലമായി കണക്കാക്കിയാല്‍ മതി. ഇടയ്ക്ക് വീട്ടില്‍പ്പോകണമെന്നു പറയുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ധൃതി കാണിക്കുന്നില്ല. ഇപ്പോള്‍ ഉറക്കം കൂടുതലുണ്ട്. അതു മാത്രമാണ് ഒരു മാറ്റമുള്ളത്. ഫോണ്‍ വഴിയാണ് ജനകീയ ഇടപെടലുകള്‍. തെരഞ്ഞെടുപ്പ് അവലോകനവും നടത്തുന്നു. യുഡിഎഫ് അധികാരത്തില്‍ തിരിച്ചു വരുമെന്ന ശുഭപ്രതീക്ഷയാണ് കോവിഡ് ചികില്‍സയിലും ഉമ്മന്‍ ചാണ്ടിയുടെ വിശ്വാസ കരുത്ത്.

യുഡിഎഫ് വിജയം ഉറപ്പെന്ന റിപ്പോര്‍ട്ടുകളാണ് വിവിധ കേന്ദ്രങ്ങളില്‍നിന്നു ലഭിച്ചത്. ജില്ലാ പ്രസിഡന്റുമാര്‍, പാര്‍ട്ടി നേതാക്കള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവരുമായി ഫോണില്‍ സംസാരിച്ചു കഴിഞ്ഞു. പുതുപ്പള്ളിയില്‍ ഓരോ മണ്ഡലം പ്രസിഡന്റുമാരെയും വിളിച്ചു സംസാരിച്ചു. ചെറിയ നോട്ടുകള്‍ കുറിക്കുക അടക്കം ചെയ്യുന്നുണ്ട്-ഉമ്മന്‍ ചാണ്ടി പറയുന്നു. ഫോണില്‍ വിളിക്കുന്നവരോടും സംസാരിക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധി, എ.കെ.ആന്റണി തുടങ്ങി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം വിവരങ്ങള്‍ ആരാഞ്ഞു. മമ്മൂട്ടി, മോഹന്‍ ലാല്‍ തുടങ്ങിയവരും ഫോണില്‍ വിളിച്ച്‌ വിവരങ്ങള്‍ അന്വേഷിച്ചു. ഇവരോടെല്ലാം നേരില്‍ത്തന്നെ ഉമ്മന്‍ ചാണ്ടി സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button