CinemaMollywoodLatest NewsNewsEntertainmentMovie Gossips

നവ്യ നായർ വീണ്ടും കന്നഡ ചിത്രത്തിൽ നായികയാകുന്നു

തെലുങ്ക് റീമേക്കിന് പിന്നാലെ ദൃശ്യം രണ്ടാംഭാഗത്തിന്റെ കന്നഡ റീമേക്കും വരുന്നു. വിചന്ദ്രൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി. വാസുവാണ്. ചിത്രത്തിൽ മലയാളഐകളുടെ പ്രിയ നടി നവ്യ നായരാണ് മീനയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കും.

ആശ ശരത് അതേ വേഷത്തിൽ തന്നെ എത്തുമ്പോൾ സിദ്ദീഖ് അവതരിപ്പിച്ച പ്രഭാകറിനെ പ്രഭു അവതരിപ്പിക്കുന്നു. മുരളി ഗോപിയുടെ കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

അതെ സമയം രണ്ടാം ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. മലയാളത്തില്‍ ദൃശ്യം രണ്ട് പതിപ്പുകളും നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസാണ് തെലുങ്ക് ദൃശ്യം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button