ന്യൂഡൽഹി: ദേശീയ പെൻഷൻ പദ്ധതിയിൽ നിന്നും ചികിത്സയ്ക്കായി പണം പിൻവലിക്കാം. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയ പെൻഷൻ പദ്ധതിയിൽ നിന്നും ഭാഗികമായി പണം പിൻവലിക്കാൻ അനുമതി നൽകിയത്. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെയും അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അനുമതി നൽകുക.
Read Also: കോവിഡ് വ്യാപനത്തിന് തടയിടാൻ ഒരുമിക്കണം; ലോകരാജ്യങ്ങൾ ഒരുപോലെ ജാഗ്രത കാട്ടണമെന്ന് പ്രധാനമന്ത്രി
ദേശീയ പെൻഷൻ പദ്ധതി ഉപഭോക്താക്കൾക്ക് വിവിധ പെൻഷൻ ഫണ്ടുകളിൽ ഈടാക്കാവുന്ന ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ഫീസിൽ പുതുക്കൽ വരുത്തിയിട്ടുമുണ്ട്. വിവിധ സ്ലാബുകളിൽ 0.3 ശതമാനം മുതൽ 0.09 ശതമാനം വരെയാണ് പുതുക്കൽ വരുത്തിയിരിക്കുന്നത്.
Read Also: പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധി നിറക്കട്ടെ; വിഷു ആശംസകൾ നേർന്ന് അമിത് ഷാ
Post Your Comments