കൊവിഡ് വ്യാപനത്തിനിടയില്‍ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ വ്യാപകമാവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതേക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. കൊവിഡിനെക്കാള്‍ മരണ നിരക്ക് കൂടിയ ഇത്തരം രോഗങ്ങള്‍ പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പിലെ പകര്‍ച്ച വ്യാധി നിയന്ത്രണ വിഭാഗം പ്രത്യേകം ജാഗ്രത പുലര്‍ത്തണം.
കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൊവിഡ് ഇതര രോഗങ്ങള്‍ക്കുള്ള ചികിത്സ മുടങ്ങിപ്പോവാതിരിക്കാന്‍ ആരോഗ്യ സ്ഥാപനങ്ങള്‍ പ്രത്യേകം ക്രമീകരണം ഉണ്ടാക്കണം. ഓരോ ആശുപത്രിയിലെയും സൗകര്യങ്ങള്‍ വിലയിരുത്തി അതിനനുസരിച്ചുള്ള ചികിത്സാ പദ്ധതി തയ്യാറാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
Post Your Comments