വിശ്വസ്ത പങ്കാളി ഇന്ത്യയാണെന്നും, ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളോ തെറ്റിദ്ധാരണകളോ ഇല്ലെന്നും റഷ്യൻ മിഷന്റെ ഡെപ്യൂട്ടി ചീഫ് റോമൻ ബാബുഷ്കിൻ അറിയിച്ചു. സ്വതന്ത്ര ബന്ധത്തെ അടിസ്ഥാനമാക്കി പാകിസ്താനുമായി പരിമിതമായ സഹകരണമാണുള്ളതെന്നും ബാബുഷ്കിൻ പറഞ്ഞു. റഷ്യൻ അംബാസഡറുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയന്ത്രണ രേഖയിൽ വെടിനിർത്തൽ തുടരാൻ ഇന്ത്യയും പാകിസ്താനും കൈക്കൊണ്ട തീരുമാനം സമാധാനം ഉറപ്പാക്കാൻ ഏറെ പ്രധാനപ്പെട്ട നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിലെ സമാധാന പ്രക്രിയയിൽ ന്യൂഡൽഹിക്കും, മോസ്കോയ്ക്കും സമാനമായ പങ്കാണുള്ളതെന്നും, അഫ്ഗാനിസ്ഥാനുമായി പ്രാദേശിക സമവായം രൂപപ്പെടുത്തുമ്പോൾ അതിൽ ഇന്ത്യയും ഒപ്പമുണ്ടാകണമെന്നും ബാബുഷ്കിൻ പറഞ്ഞു.
റഷ്യയ്ക്ക് പാകിസ്താനുമായി സ്വതന്ത്ര സഹകരണം മാത്രമാണുള്ളതെന്നും, അതിനു പിന്നിൽ ഹാനികരമാകുന്ന മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും ബാബുഷ്കിൻ വ്യക്തമാക്കി.
Post Your Comments