Latest NewsCricketNewsSports

മുംബൈക്കെതിരായ തോൽവി; ക്ഷമാപണം നടത്തി ഷാരൂഖ് ഖാൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ അനായാസം ജയിക്കാമായിരുന്ന മത്സരം കളഞ്ഞുകുളിച്ച കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ പ്രകടനത്തിൽ ആരാധകർക്ക് നിരാശ. ഐപിഎൽ ചരിത്രത്തിൽ മുംബൈക്കെതിരെ അവസാനം കളിച്ച 12 മത്സരങ്ങളിൽ പതിനൊന്നും തോറ്റുവെന്ന യാഥാർഥ്യം ഉൾക്കൊള്ളുവാനാകുന്നില്ല ആരാധകർക്ക്.

ചെന്നൈയിൽ നടന്ന മുംബൈക്കെതിരായ മത്സരത്തിൽ 10 റൺസിനായിരുന്നു കൊൽക്കത്തയുടെ തോൽവി. ഇതിന് പിന്നാലെ ആരാധകരോട് ക്ഷമാപണം നടത്തി രംഗത്തെത്തിയിരിക്കുകയാണ് ടീം ഉടമയായ നടൻ ഷാരൂഖ് ഖാൻ. ‘ നിരാശാജനകമായ പ്രകടനം. ഏറ്റവും ചുരുങ്ങിയ പക്ഷം ആരാധകരോട് ക്ഷമ പറയാൻ ആഗ്രഹിക്കുന്നു’. ഷാരൂഖ് ഖാൻ ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button