NattuvarthaLatest NewsKeralaNews

‘ദളിത് വിരുദ്ധതയും, മുസ്‌ലിം വിരുദ്ധതയും, സ്ത്രീ വിരുദ്ധതയും സമം ചേർത്താൽ പി.സി. ജോർജ് ആകും’; പ്രസ്താവനയുമായി പ്രമുഖർ

പി.സി. ജോര്‍ജിനെതിരെ സംയുക്ത പ്രസ്താവനയുമായി രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖര്‍. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും അടക്കമുള്ള പ്രസ്താവനകള്‍ക്കെതിരെയാണ് സംയുക്ത പ്രസ്താവന. ‘ദളിത് വിരുദ്ധതയും, മുസ്‌ലിം വിരുദ്ധതയും, സ്ത്രീ വിരുദ്ധതയും മുഖമുദ്രയാക്കിയ ആളാണ് പി.സി. ജോർജ് എന്ന് പ്രസ്താവനയിൽ പറയുന്നു.

ആനി രാജ, കെ. അജിത, ഡോ. ജെ. ദേവിക, കെ. കെ. കൊച്ച്‌, മേഴ്‌സി അലക്‌സാണ്ടര്‍, മനില സി മോഹന്‍, വിജി പെണ്‍ കൂട്ട്, ദീദി ദാമോദരന്‍, അഡ്വ രശ്മിത രാമചന്ദ്രന്‍, ലതിക സുഭാഷ് തുടങ്ങിയ പ്രമുഖരാണ് പ്രസ്താവനയില്‍ ഒപ്പ് വെച്ചിരിക്കുന്നത്. മത സൗഹാര്‍ദ്ദത്തെ തകര്‍ത്തുകൊണ്ട് മുസ്‌ലിം സമൂഹത്തിനെതിരെ കലാപം നടത്താന്‍ പ്രേരിപ്പിക്കുന്ന വാക്കുകളാണ് പി.സി.ജോർജിന്റേതെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

തൊണ്ടി സഹിതം പിടിയിലായാലും മതം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ള ധൈര്യമാണ് കെഎം ഷാജിക്ക് ; എ.എ റഹീം
പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം.
നിരന്തരമായ വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ നിയമ നടപടി സ്വീകരിക്കണം. രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക-മാധ്യമ രംഗങ്ങളിലുള്ളവര്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവന. രാജ്യത്ത് ശാന്തവും വര്‍ഗീയ ലഹളകള്‍ സംഭവിക്കുന്നതില്‍ നിന്ന് വിമുക്തവുമായ ഒരു സംസ്ഥാനമാണ് കേരളം. നിരവധി രാഷ്ട്രീയമായ പ്രശ്നങ്ങള്‍ നമ്മുടെ സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും മത വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുന്നതിനോട് യാതൊരുവിധ താല്പര്യവും ഇല്ലാത്ത ജനങ്ങളാണ് കേരളത്തിലേത്.

എന്നാല്‍ 2021 ഏപ്രില്‍ 11 ഞായര്‍, തൊടുപുഴയില്‍ നടന്ന ഒരു സെമിനാറില്‍ പൂഞ്ഞാറിലെ എം.എല്‍.എയും ഇപ്പോള്‍ വീണ്ടും ജനവിധി തേടിയിരിക്കുന്നതുമായ ശ്രീ പി.സി. ജോര്‍ജ് നടത്തിയ പ്രസംഗം തീര്‍ത്തും അസത്യവും നാട്ടിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്നതുമാണ്. ‘ സുപ്രീം കോടതിയും പോലീസും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ഉണ്ടെന്നും, 2030ല്‍ രാജ്യം മുസ്‌ലിം രാഷ്ട്രം ആക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പു നടത്തുന്ന സംഘടനകള്‍ ഉണ്ടെന്നും ഇതെല്ലാം തടയുന്നതിന് വേണ്ടി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രം ആയി പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും ‘ അദ്ദേഹം പ്രസംഗിച്ചു. പി.സി. ജോര്‍ജ് ഇതിനു മുന്‍പും ദളിത് വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും സ്ത്രീ വിരുദ്ധതയും മുഖമുദ്രയാക്കി വിവിധ അടിച്ചമര്‍ത്തപ്പെട്ട ജന വിഭാഗങ്ങളെ ആക്രമിച്ചിട്ടുണ്ട്.

ബന്ധുനിയമന വിവാദം; ജലീലിനെതിരായ വിധിക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന് എ.ജി

ഫാഷിസ്റ്റ് കാലഘട്ടത്തില്‍ ഭീകരമായ ജാതി മത ധ്രുവീകരണങ്ങള്‍ നടത്തിക്കൊണ്ടു രാജ്യത്തെ വിഭജിക്കാന്‍ കൂട്ട് നില്‍ക്കുന്ന സംഘ്പരിവാറിന്റെ പാളയത്തിലെത്താന്‍ പി സി ജോര്‍ജ് നമ്മുടെ രാജ്യത്തെ ലിഖിതമായ ഭരണഘടനയേയും , ക്രിമിനല്‍ നടപടി ചട്ടങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് നാട്ടിലെ മുസ്‌ലിം സമൂഹത്തെ മുഴുവന്‍ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്തി ശത്രുവാക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തിയാണ് ചെയ്തിരിക്കുന്നത്. മത സൗഹാര്‍ദ്ദത്തെ തകര്‍ത്തുകൊണ്ട് മുസ്‌ലിം സമൂഹത്തിനെതിരെ കലാപം നടത്താന്‍ പ്രേരിപ്പിക്കുന്ന വാക്കുകളാണിത്. ആയതിനാല്‍ നമ്മുടെ നാടിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന പി സി ജോര്‍ജിനെതിരെ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button