ജയ്പൂർ: കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജസ്ഥാൻ. ഇതിന്റെ ഭാഗമായി രാത്രികാല കർഫ്യൂ സമയം നീട്ടി. വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ ഏർപ്പെടുത്തുക.
Also Read: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം, സ്ഥിതി അതീവ ഗുരുതരം : മുഖ്യമന്ത്രി അടിയന്തര ഉന്നതതലയോഗം വിളിച്ചു
നിയന്ത്രണങ്ങൾ നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ രാത്രികാല കർഫ്യൂ സമയം 12 മണിക്കൂറാകും. നേരത്തെ രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയായിരുന്നു കർഫ്യൂ ഏർപ്പെടുത്താൻ ആലോചന. സർക്കാർ സ്ഥാപനങ്ങൾ നാല് മണി വരെ പ്രവർത്തിക്കും. കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അഞ്ച് മണിക്ക് അടക്കും.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. ഫാക്ടറികളെയും ബസ് സ്റ്റാൻഡുകളെയും സർക്കാർ ഉത്തരവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പൊതുപരിപാടികളോ കായിക മത്സരങ്ങളോ അനുവദിക്കില്ല. വിവാഹ ചടങ്ങുകളിൽ പരമാവധി 50 പേരെ പങ്കെടുപ്പിക്കാം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ധോതശ്രയാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments