KeralaNattuvarthaLatest NewsNews

കുളിമുറിയിൽ തെന്നി വീണതിന് പിന്നാലെ പ്രസവം; കാത്തിരിപ്പ് വെറുതെ, തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ചു

തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ചു

വെങ്ങാനൂര്‍: കുളിമുറിയിൽ തെന്നി വീണ് പരിക്കേറ്റതിന് പിന്നാലെ പ്രസവിക്കേണ്ടി വന്ന യുവതിയും കുഞ്ഞും മരിച്ചു. തല ചുറ്റി കുളിമുറിയില്‍ വീണ വൃന്ദ(27)ആണ് മരിച്ചത്. തിരുവനന്തപുരം വെങ്ങാനൂര്‍ പഞ്ചായത്തിലെ ആലുവിള സോപാനം വീട്ടില്‍ സിനുവിന്റെ ഭാര്യയാണ് മരിച്ച വൃദ്ധ. ആറ് മാസം ഗര്‍ഭിണിയായിരുന്നു വൃന്ദ. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

Also Read:‘കഴിവില്ലാത്ത നേതാക്കളെ മാറ്റണം’; സ്വയം സമ്മതിച്ച് കോൺഗ്രസ്

വീടിൻ്റെ പുറത്തുള്ള കുളിമുറിയിൽ കയറിയ വൃന്ദ തലചുറ്റി വീഴുകയായിരുന്നു. പരിക്കുകളേറ്റതിനു പിന്നാലെ അവിടെ വെച്ച് തന്നെ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ശേഷം വൃന്ദയുടെ ബോധം പോയി. ഏറെ സമയമായിട്ടും വൃന്ദയെ കാണാതായതോടെ അമ്മൂമ്മ ലില്ലി ചെന്ന് നോക്കിയപ്പോഴാണ് ബോധരഹിതയായ വൃന്ദയെയും അടുത്ത് കുഞ്ഞിനെയും കാണുന്നത്.

ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. പുലര്‍ച്ചെ നാലോടെയാണ് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിനു മുൻപേ കുഞ്ഞ് മരണപ്പെട്ടു. ശേഷം ഐ.സി.യുവിലായിരുന്ന വൃന്ദയും ഉച്ചയോടെ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button