Latest NewsNewsIndia

ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല, പ്രാദേശിക നിയന്ത്രണങ്ങൾ മാത്രം; നിർമ്മല സീതാരാമൻ

ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിനിടെ രാജ്യത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസുമായുള്ള വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍.

യോഗത്തിൽ കോവിഡിന്റെ വ്യാപനം തടയാൻ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ ധനമന്ത്രി വ്യക്തമാക്കി. കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം ലോക്ക് ഡൗണിലേക്ക് പോകില്ലെന്ന് വ്യക്തമാണ്. സമ്പദ്‌വ്യവസ്ഥയെ പൂർണമായും ‘അറസ്റ്റ്’ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. രോഗികളെ വീടുകളിൽ‍‍‍‍‍‍‍‍‍‍‍‍‍ ക്വാറന്റീനിലാക്കുന്നതു പോലുള്ള രീതികൾ തുടരും. ലോക്ക് ഡൗൺ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read Also :  ഭീകരവാദത്തിന് പണം സമാഹരിക്കൽ; പാകിസ്താനെ ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൺ

സിവിൽ സർവീസ്, ധനകാര്യ മേഖല പരിഷ്‌കരണം, ജലവിഭവ മാനേജ്‌മെന്റ്, ആരോഗ്യം എന്നിവയിലെ സമീപകാല പരിപാടികൾ ഉൾപ്പെടെ ലോകബാങ്കും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡേവിഡ് മാൽപാസും ധനമന്ത്രിയും ചർച്ച ചെയ്തതായി ലോക ബാങ്കിന്റെ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തെക്കുറിച്ചും രാജ്യത്തെ ആഭ്യന്തര വാക്‌സിൻ ഉൽപാദന ശേഷിയെക്കുറിച്ചും ചർച്ച ചെയ്തുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button