വസുധൈവ കുടുംബകം എന്ന കാഴ്ചപ്പാടിൽ ഉള്ളതും വാക്‌സിന്‍ ലഭ്യതയുടെ കാര്യത്തില്‍ ആരും പിന്നിലാകില്ല എന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതുമാണ് ഇന്ത്യയുടെ ‘വാക്‌സിന്‍ മൈത്രി’ നയമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഈ കാഴ്ചപ്പാട് അനുസരിച്ച് ലോകം ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടതാണ്. ലോകത്തിന് ഇന്ത്യയും പ്രധാനപ്പെട്ടതാണ്. അദ്ദേഹം പറഞ്ഞു.
‘മഹാമാരിക്ക് മുമ്പുതന്നെ ജീവകാരുണ്യ രംഗത്തും ദുരന്ത നിവാരണ രംഗത്തും ഇന്ത്യ എല്ലാവര്‍ക്കും സഹായങ്ങള്‍ നല്‍കിയിരുന്നു. ലോകം മുഴുവന്‍ ഒരു കുടുംബമാണ് എന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്’. ആഗോള രംഗത്തെ സഹകരണം കൊടുക്കല്‍ വാങ്ങലുകള്‍ ഉള്‍പ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
ഏപ്രില്‍ 13 വരെ ലോകത്തെ 90 രാജ്യങ്ങള്‍ക്കായി 651.184 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകളാണ് ഇന്ത്യ നല്‍കിയത്.
Post Your Comments