ദിസ്പൂർ : അസം തെരഞ്ഞെടുപ്പിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി മഹാസഖ്യത്തിന്റെ ഭാഗമായ ബോഡോലാന്റ് പീപ്പിള്‍ പാര്‍ട്ടി. കോണ്‍ഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഢിലെ ഒരു റിസോട്ടിലേക്കാണ് സ്ഥാനാര്‍ത്ഥികളെ മാറ്റിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഒമ്പത് സ്ഥാനാര്‍ത്ഥികളെയാണ് ശനിയാഴ്ച്ച വൈകിട്ട് റായ്പൂരിലേക്ക് മാറ്റിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഫലം വരുന്ന മെയ് 2 വരെ നേതാക്കള്‍ റിസോട്ടില്‍ തുടരും. ബിപിഎഫിന് സംസ്ഥാനത്ത് 12 സ്ഥാനാര്‍ത്ഥികളാണുള്ളത്. അതില്‍ ഒരാള്‍ വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെയാണ് ഇവരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.
Read Also : കുളിമുറിയിൽ തെന്നി വീണതിന് പിന്നാലെ പ്രസവം; കാത്തിരിപ്പ് വെറുതെ, തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ചു
തമല്‍പൂര്‍ മണ്ഡലത്തിലെ ബിപിഎഫ് സ്ഥാനാര്‍ത്ഥി ബസുമതരിയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം അവസാനിച്ച് ശേഷം ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിപിഎഫ് അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. നേരത്തെ ബിപിഎഫ് പാര്‍ട്ടി ബിജെപി സഖ്യകക്ഷിയായിരുന്നു. പിന്നീട് ബിജെപി യുപിപിഎല്ലുമായി ചേര്‍ന്നതോടെ ബിപിഎഫ് സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
Post Your Comments