CinemaLatest NewsNewsKollywoodSports

വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാകുന്നു

നടൻ വിഷ്ണു വിശാലും മുൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു. ഏപ്രിൽ 22 നാണ് വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹച്ചടങ്ങുകൾ. രണ്ടു വർഷത്തിലേറെ നീണ്ട പ്രണയമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്. വിഷ്ണുവും ജ്വാലയും ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. രാക്ഷസൻ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു തെന്നിന്ത്യയിൽ ശ്രദ്ധേയമാകുന്നത്.

രാക്ഷസൻ തിയേറ്ററുകളിൽ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ്‌ വിഷ്ണു വിശാൽ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവുകൂടിയായ ജ്വാലയുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റൺ താരം ചേതൻ ആനന്ദായിരുന്നു ജ്വാലയുടെ ഭർത്താവ്. 2011ൽ ഇവർ വിവാഹമോചിതരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button