
ഒരു ചിത്രത്തിന്റെ കരാർ പ്രകാരം നിർമ്മാതാവ് അന്ബുവെല് രാജൻ രൂപ 40 ലക്ഷം പ്രതിഫലം നല്കാനുണ്ടെന്നു ജനപ്രിയ ഹാസ്യ താരം സൂരി. സിനിമാ നിർമാതാവ് അൻബുവേൽ രാജനും ജനപ്രിയ നടൻ വിഷ്ണു വിശാലിന്റെ പിതാവ് രമേശും ഉൾപ്പെടെ രണ്ട് പേർക്കെതിരെ നടൻ സൂരി രണ്ട് കോടി 70 ലക്ഷം രൂപ വഞ്ചിച്ചുവെന്ന പരാതിയുമായി രംഗത്ത്. ഒരു സ്ഥലം വാങ്ങിയതായി ബന്ധപ്പെട്ടാണ് കേസ് . നടൻ സൂരിയിൽ നിന്ന് ഔദ്യോഗികമായി പരാതി ലഭിച്ചതോടെ പോലീസ് കേസ് എടുത്തു.
READ ALSO:പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് 26 കാരനായ യുവിനൊപ്പം നാടുവിട്ട 44കാരി അറസ്റ്റിൽ
‘വെന്നില കബഡി കൂട്ടം ‘ മുതൽ സൂരിയും വിഷ്ണു വിശാലും സുഹൃത്തുക്കളാണ്, ഏഴ് ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതിനിടയിൽ ഇത്തരം ഒരു പരാതി വന്നതോടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ജനപ്രിയ ഹാസ്യനടൻ സൂരിക്ക് കേസിൽ നീതി ലഭിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു.
Post Your Comments