മുംബൈ : യെസ് ബാങ്കിന് 25 കോടി രൂപ പിഴ ചുമത്തി സെബി. ബാങ്കിന്റെ എടി-1 ബോണ്ടുകള്‍ വിറ്റതിലെ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. ബാങ്കിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ വിവേക് കാന്‍വാറിന് ഒരു കോടിയും ആശിഷ് നാസാ, ജസ്ജിത് സിങ് ബങ്ക എന്നിവര്‍ക്ക് 50 ലക്ഷം വീതവും പിഴ ചുമത്തി.
Read Also : രാജ്യത്തെ കോവിഡ് വ്യാപനം, ശക്തമായ തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
യെസ് ബാങ്കില്‍ എഫ്ഡി ഇടാന്‍ വന്ന ഉപഭോക്താക്കളെ വരെ വഴിതിരിച്ച് ബോണ്ട് വില്‍പ്പനയിലേക്ക് അയച്ചിരുന്നുവെന്നും സെബി കണ്ടെത്തി. 1,346 സ്വകാര്യ നിക്ഷേപകരില്‍ നിന്നായി 679 കോടി രൂപയാണ് ഇത്തരത്തില്‍ യെസ് ബാങ്ക് സമാഹരിച്ചത്. ഇതില്‍ തന്നെ 1311 പേരും യെസ് ബാങ്കിന്റെ ഉപഭോക്താക്കളായിരുന്നു. ഇവരില്‍ നിന്ന് മാത്രം 663 കോടിയാണ് ബാങ്കിന് കിട്ടിയത്.
Post Your Comments