
കൊച്ചി: വിവാഹവാഗ്ദാനം നൽകി പിജി വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ ബാംഗ്ലൂരില്‍ നിന്ന് പിടികൂടി. കോഴഞ്ചേരി സ്വദേശി ടിജോ ജോർജ് തോമസിനെയാണ് കൊച്ചി പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കാക്കനാട് ജെയിന്‍ യൂണിവേഴ്സ്റ്റിയിലെ പിജി വിദ്യാർഥിനിയാണ് പരാതിക്കാരി. പെണ്‍കുട്ടിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും 25 പവനും ടിജോ കവര്‍ന്നിട്ടുണ്ട്. പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ടിജോ യുവതിയെ കബളിപ്പിച്ചിരിക്കുന്നത്.
Post Your Comments