NattuvarthaKeralaNewsCrime

അടിവയറ്റില്‍ ചവിട്ടി, ആഞ്ഞടിച്ചു, കത്തി കൊണ്ട് വരഞ്ഞു, കൊല്ലപ്പെട്ട 5 വയസുകാരിയുടെ ശരീരത്തില്‍ അറുപതിലേറെ മുറിവുകൾ

ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നു മുറിയില്‍ തളര്‍ന്ന് വീണ കുഞ്ഞിനെ പ്രതി കുളിപ്പിച്ചു കിടത്തി

പത്തനംതിട്ട: രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി 5 വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. രണ്ടാനച്ഛനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് അഞ്ചുവയസ്സുകാരി സമാനതകൾ ഇല്ലാത്ത ക്രൂരത നേരിട്ട കഥ പുറത്ത് വന്നത്.

അമ്മ ജോലിയ്ക്ക് പോയതിനു പിന്നാലെ രണ്ടാനച്ഛനായ അലക്സ് കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നു. സ്ഥിരമായി മദ്യക്കച്ചവടമുണ്ടായിരുന്ന അലക്സിന്റെ ഈ സമയം മദ്യം വാങ്ങാന്‍ എത്തിയിരുന്ന പലരും വീട്ടിലെ ഒരുകോണില്‍ കുട്ടി പേടിച്ച്‌ ഇരിക്കുന്നത് കണ്ടിരുന്നു. കുഞ്ഞിന്‍റെ കഴുത്തിലും നെഞ്ചിലും പലതവണ ആഞ്ഞടിക്കുകയും, അടിവയറ്റില്‍ ശക്തിയായി ചവിട്ടുകയും ചെയ്‌തു.കൂടാതെ പിച്ചാത്തി ഉപയോഗിച്ച്‌ കുഞ്ഞിന്‍റെ കൈയിലും പുറത്തുമെല്ലാം പലതവണ വരഞ്ഞു.

read also:കോവിഡ് വ്യാപനം അതിരൂക്ഷം, നാളെ രാത്രി മുതല്‍ നിരോധനാജ്ഞ; മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍

കുഞ്ഞ് ആദ്യം കരഞ്ഞെങ്കിലും പിന്നീട് ശബ്ദമില്ലാതായി. ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നു മുറിയില്‍ തളര്‍ന്ന് വീണ കുഞ്ഞിനെ പ്രതി കുളിപ്പിച്ചു കിടത്തി. എന്നിട്ടും ബോധം വരാതായതോടെ ഇയാള്‍ ജോലിക്ക് പോയ കുഞ്ഞിന്‍റെ അമ്മയെ ഫോണില്‍ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു.എന്നാല്‍ അമ്മ വരുമ്ബോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.കുഞ്ഞിന്‍റെ ശരീരത്തില്‍ അറുപതിലേറെ മുറിവുകളും മര്‍ദിച്ചതിന്‍റെ പാടുകളുമുണ്ടായിരുന്നു. കഴുത്ത്, നെഞ്ച്, അടിവയര്‍ എന്നിവിടങ്ങളില്‍ വലിയ ക്ഷതമേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button