രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ വിദേശ വാക്സിനുകള്‍ക്കും അടിയന്തര അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ലോകാരോഗ്യ സംഘടന അനുമതി നല്കിയ എല്ലാ വാക്സിനുകൾക്കും അനുമതി നൽകാനാണ് തീരുമാനം. അഞ്ച് വാക്സിനുകള്‍ക്ക് കൂടി ഉടന്‍ അംഗീകാരം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. വാക്സിനേഷൻ വേഗത്തിലാക്കുന്നതിനും കൂടുതല്‍ പേരില്‍ എത്തിക്കുന്നതിനും വേണ്ടിയാണിത്.
ജോണ്സണ് ആന്‍ഡ് ജോണ്സണ്, സിഡസ് കാഡില, സിറംസിന്റെ നോവാവാക്സ്, ഭാരത് ബയോടെക്കില്‍ നിന്നുള്ള നാസല്‍ വാക്സിന് എന്നിവയ്ക്കാണ് അനുമതി നല്കിയേക്കുക. മതിയായ അളവില്‍ കോവിഡ് വാക്സിന് ലഭിക്കുന്നില്ലെന്ന് കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്ര പഞ്ചാബ്, ഡല്‍ഹി, തെലുങ്കാന, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍നിന്നും പരാതി ഉയർന്നിരുന്നു.
റഷ്യയുടെ സ്പുട്നിക് വാക്സിന് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ(ഡിജിസിഎ) അനുമതി നല്‍കിയിരുന്നു. മേയ് ആദ്യം മുതല്‍ വാക്സിന് രാജ്യത്ത് വിതരണം ചെയ്യും. ഇന്ത്യയില്‍ വിതരണത്തിനെത്തുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക്-വി. 91.6 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന സ്പുട്നിക് വാക്സിന് ഡോ. റെഡ്ഡീസാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്.
Post Your Comments